ഫേസ്ബുക്കിനെ ചോദ്യം ചെയ്യാൻ അന്താരാഷ്ട്ര സമിതി

ഫേസ്ബുക്കിനെ ചോദ്യം ചെയ്യാൻ അന്താരാഷ്ട്ര സമിതി. വിവര ചോർച്ച, രാഷ്ട്രീയ ഇടപെടൽ തടയുന്നതിലെ വീഴ്ച തുടങ്ങിയ വിവാദങ്ങളിലാണ് ഫേസ്ബുക്കിനെ ചോദ്യം ചെയ്യുന്നത്.
ഏഴു രാജ്യങ്ങളുടെ പ്രതിനിധികളുൾപ്പെടുന്ന 22 അംഗ അന്താരാഷ്ട്ര സമിതിക്കു മുന്നിൽ ഫേസ്ബുക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം. ബ്രിട്ടൻ, അർജന്റീന, ബ്രസീൽ, കാനഡ, അയർലൻഡ്, ലാത്വിയ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളാണ് സമിതിയിലുള്ളത്. ചോദ്യം ചെയ്യലിനായി എന്നാൽ സ്ഥാപകൻ മാർക്ക് സക്കർബർഗ് എത്തില്ല. പകരം ഫേസ്ബുക്കിനെ പ്രതിനിധാനം ചെയ്ത് യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പോളിസി വൈസ് പ്രസിഡന്റായ റിച്ചാർഡ് അലനാണ് പങ്കെടുക്കുക.
ഓൺലൈനിലെ വ്യാജ വാർത്താ പ്രതിസന്ധിയെക്കുറിച്ചും ഡേറ്റാചോർച്ചാ വിവാദങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഫേസ്ബുക്ക് നേരിടേണ്ടിവരും. വീഡിയോ കോൺഫറൻസിങ്ങിലൂടെ തെളിവ് നൽകാനുള്ള അവസരം സമിതി മുന്നോട്ടുവെച്ചിരുന്നെങ്കിലും സക്കർബർഗ് വിസമ്മതിച്ചതായും റിപ്പോർട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here