അജ്മീർ സ്‌ഫോടനം; മലയാളി അറസ്റ്റിൽ

2007 ലെ അജ്മീർ സ്‌ഫോടനക്കേസിൽ മലയാളി അറസ്റ്റിൽ. സുരേഷ് നായർ എന്ന വ്യക്തിയാണ് അറസ്റ്റിലായത്. സ്‌ഫോടന സാമഗ്രികൾ നൽകി എന്നതാണ് ഇയാൾക്കെതിരായ കുറ്റം. ഗുജറാത്തിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. ഇയാളെ കണ്ടെത്തുന്നവർക്ക് രണ്ട് ലക്ഷം രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

2007 ഒക്ടോബർ 11 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. രാജസ്ഥാനിലെ അജ്മീറിലുള്ള ഖ്വാജ മുഈനുദ്ദീൻ ചിശ്തിയുടെ ശ്മശാനത്തിനടുത്താണ് സ്‌ഫോടനമുണ്ടായത്.
ടിഫിൻ പെട്ടിയിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായ ഈ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും മുപ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അയ്യായിരത്തോളം ദർഗാപൂജകർ ഈ സമയത്ത് അവിടെ പ്രാർഥനക്ക് എത്തിയിട്ടുണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top