ശബരിമല; പോലീസ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു

police to approach supreme court on sabarimala issue

ശബരിമല വിഷയത്തിൽ പോലീസ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ശബരിലമയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നടപ്പാക്കാൻ കൃത്യമായ നിർദ്ദേശങ്ങൾ വേണമെന്നാണ് പോലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് മൂന്ന് ദിവസത്തിനുള്ളിൽ പോലീസ് ഹർജി നൽകും.

വിധി നടപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് ഹർജിയിൽ ചൂണ്ടിക്കാട്ടും. എന്നാൽ പല കോടതികളിലായി പോലീസിന്റെ ജോലി തടസ്സപ്പെടുത്തുന്ന രീതിയിൽ ഹർജികൾ വന്നിരുന്നു. ഇതിനാൽ വിധി നടപ്പാക്കാൻ സാധിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top