കോഴഞ്ചേരിയിൽ സഹോദരി സഹോദരനെ തല്ലിക്കൊന്നു

murder 1

കോഴഞ്ചേരി കുമ്പനാട്ടിൽ സഹോദരി സഹോദരനെ തല്ലിക്കൊന്നു. മുത്തുമണി എന്ന അമ്പത്തിരണ്ടുകാരനെയാണ് സഹോദരി ലില്ലിക്കുട്ടി തല്ലിക്കൊന്നത്. വെള്ളിയാഴ്ച്ച രാത്രി 8.30 നാണ് സംഭവം നടക്കുന്നത്

മദ്യപിച്ച് വന്ന മുത്തുമണി 80 വയസുള്ള അമ്മയെ മർദിക്കുന്നതുകണ്ട് സമീപത്ത് താമസിക്കുന്ന ലില്ലിക്കുട്ടി ഓടിയെത്തി കൈയിലുണ്ടായിരുന്ന സ്പാനർ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അടി കൊണ്ട് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ മുത്തുമണിക്ക് പിന്നാലെയെത്തി വീണ്ടും അടിച്ചതായും പറയുന്നു.

മുത്തുമണി സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കോയിപ്രം പോലീസ് കേസെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top