Advertisement

8.7% പലിശയുമായി പോസ്റ്റ് ഓഫീസിന്റെ സേവിങ്ങ് സ്‌കീം

November 25, 2018
Google News 0 minutes Read
This Post Office Saving Scheme Offers 8.7% Interest Rate

8.7% പലിശയുമായി ഇന്ത്യൻ പോസ്റ്റിന്റെ സേവിങ്ങ് സ്‌കീം. മുതിർന്ന പൗരന്മാർക്കാണ് ഈ സ്‌കീം. അറുപത് വയസ്സോ അതിന് മുകളിൽ പ്രായം ഉള്ളവർക്കോ ആണ് സീനിയർ സിറ്റിസൺ സേവിങ്ങ് സ്‌കീം പദ്ധതിയിൽ പങ്കാളികൾ ആകാൻ സാധിക്കുകയുള്ളു. എന്നാൽ 55 വയസ്സിന് ശേഷം വോളന്ററി റിട്ടയർമെന്റ് എടുത്തവർക്കും പദ്ധതിയിൽ ചേരാം.

പദ്ധതിയിൽ ചേരുമ്പോൾ ഒരു ഡെപ്പോസിറ്റ് അക്കൗണ്ട് മാത്രമേ പാടുള്ളു. മാത്രമല്ല ഇതിലെ പണം 15 ലക്ഷത്തിൽ കൂടാൻ പാടില്ല. അഞ്ച് വർഷമാണ് മെച്ചൂരിറ്റി പിരിയഡ്. എന്നാൽ ഒരു വർഷത്തിന് ശേഷം വേണമെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും. പക്ഷേ അവസാനം ലഭിക്കുന്ന തുകയിൽ നിന്നും 1.5 ശതമാനം കുറച്ചുള്ള തുകയേ അപ്പോൾ ലഭിക്കുകയുള്ളു. രണ്ട് വർഷത്തിന് ശേഷമാണ് അക്കൗണ്ട് അടക്കുന്നതെങ്കിൽ തുകയിൽ നിന്നും ഒരു ശതമാനം കുറയും.

മെച്ചൂരിറ്റി പിരിയഡ് കഴിഞ്ഞ് മൂന്ന് വർഷത്തേക്ക് കൂടി ഡെപ്പോസിറ്റ് നീട്ടാവുന്നതാണ്. അത്തരം സന്ദർഭത്തിൽ ഒരു വർഷത്തെ അക്‌സ്‌റ്റെൻഷൻ കഴിഞ്ഞ് എപ്പോൾ വേണമെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യാം. ഇങ്ങനെ അക്കൗണ്ട് ക്ലോസ് ചെയ്താൽ ലഭിക്കുന്ന തുകയിൽ നിന്നും ഒന്നും കുറക്കില്ല.

ഒരു പോസ്റ്റ് ഓഫീസിൽ നിന്നും മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് അക്കൗണ്ട് മാറ്റാനും സംവിധാനമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here