കൽബുർഗി വധം; കര്‍ണ്ണാടക സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

kalburgi

കൽബുർഗി വധക്കേസിന്റെ അന്വേഷണത്തിൽ കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശം. കേസന്വേഷണത്തിൽ സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടിലിന്ന് കോടതി പറഞ്ഞു. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപെട്ട് കൽബുർഗിയുടെ ഭാര്യ നൽകിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശങ്ങൾ. വിഷയത്തിൽ രണ്ടാഴ്ചക്കകം മറുപടി നല്കാൻ കർണാടക സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു.

2015 ആഗസ്ത് 30 നാണ് എംഎം കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. ധാര്‍വാഡിലെ വസതിയില്‍ കല്‍ബുര്‍ഗിയെ കാണാനായി എത്തിയ സംഘം അദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. കൃത്യ നര്‍വ്വഹണത്തിനു ശേഷം കൊലയാളി കാത്തു നിന്നിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top