പിബി അബ്ദുൾ റസാഖിന് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ ആദ്യദിനം പിരിഞ്ഞു

Kerala Legislative Assemblyy

പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സഭാസമ്മേളനത്തിന് തുടക്കമായി. ഡിസംബർ 13 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിന്റെ ആദ്യദിനം, അന്തരിച്ച പി ബി അബ്ദുൽറസാക്കിന് ചരമോപചാരം അർപ്പിച്ച് പിരിഞ്ഞു. മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ജനകീയനായ നേതാവിനെയാണ് അബ്ദുൽ റസാക്കിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് വിവിധ കക്ഷിനേതാക്കൾ അനുസ്മരിച്ചു. സഭയുടെ സാധാരണ നടപടിക്രമങ്ങൾ നാളെ മുതൽ ആരംഭിക്കും.

സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അന്തരിച്ച അംഗത്തെ അനുസ്മരിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം വായിച്ചു. നിയമസഭയിലെ പുഞ്ചിരിക്കുന്ന സാന്നിധ്യമായിരുന്നു പി.ബി.അബ്ദുൾ റസാഖെന്നും അദ്ദേഹത്തിന്റെ വിയോ?ഗം അവിശ്വസനീയമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അബ്ദുൾ റസാഖിന് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ടു പറഞ്ഞു. നാടിനും നാട്ടുകാർക്കും ഗുണം ചെയ്യുന്ന കാര്യങ്ങൾക്കായി ആദ്യാവസാനം പ്രവർത്തിച്ച ആളാണ് റസാഖെന്നും സപ്തഭാഷ ഭൂമിയായ കാസർഗോഡിൻറെ വൈവിധ്യങ്ങളെ സമന്വയിപ്പിച്ചാണ് അദ്ദേഹം ജനപ്രിയനായ നേതാവായി മാറിയതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top