നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

ശബരിമലയുൾപ്പെടെ നിരവധി വിവാദ വിഷയങ്ങൾ കത്തിനില്‍ക്കുന്നതിനിടെ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഡിസംബര്‍ 13 വരെ നീണ്ടുനില്‍ക്കുന്ന സഭാസമ്മേളനം ശബരിമല, കെടി ജലീല്‍, പികെ ശശി വിഷയങ്ങളിൽ പ്രക്ഷുബ്ധമായേക്കും. കോടതി അയോഗ്യനാക്കിയ കെ എം ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ആകില്ല.വനിത ജീവനക്കാര്‍ക്ക് ഇരിപ്പട സൌകര്യം ഒരുക്കുന്ന ബില്‍, മാലിന്യ നിര്‍മ്മാര്ജ്ജനത്തിന് സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന ബില്‍ തുടങ്ങി നിലവിലുള്ള 13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് ഈ സഭാസമ്മേളനം പ്രധാനമായും പരിഗണിക്കുന്നത്. മൂന്ന് ബില്ലുകള്‍ നാളെ പരിഗണിക്കും. വരും ദിവസങ്ങളിൽ ഏതൊക്കെ ഓര്‍ഡിനനന്‍സുകൾ പരിഗണിക്കണമെന്നത് കാര്യോപദേശ സമിതി തീരുമാനിക്കും. ഇന്ന് പ്രത്യേക കാര്യപരിപാടികൾ ഒന്നും ഉണ്ടായിരിക്കില്ല.
മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പിബി അബ്‌ദുല്‍ റസാഖിനും വയനാട് എം പി ആയിരുന്ന എം ഐ ഷാനവാസിനും ചരമോപചാരം അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. ശബരിമലയിലെ പൊലീസ് നിയന്ത്രണം, നടവരവ് കുറഞ്ഞത്, കെടി ജലീലിനെതിരായ ബന്ധുനിയമന വിവാദം, പി കെ ശശി വിഷയം തുടങ്ങി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നിരവധി വിഷയങ്ങളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനുള്ള മറു തന്ത്രങ്ങൾ ഭരണപക്ഷവും ആവിഷ്കരിച്ചു കഴിഞ്ഞു.
ശബരിമല വിഷയത്തില്‍, രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ അംഗീകരിക്കാത്ത പ്രതിപക്ഷ സമീപനം ഉയർത്തിക്കാട്ടിയാകും ശബരിമലയുമായി ബന്ധപ്പെട്ടുയരുന്ന പ്രതിപക്ഷ ആരോപങ്ങളെ സർക്കാർ പ്രതിരോധിക്കുക. കെ ടി അദീബിന്റെ നിയമനം റദ്ദായത് ചൂണ്ടിക്കാട്ടി, ജലീലിനെതിരായ ആരോപണങ്ങളും ചെറുക്കും. പി കെ ശശി വിഷയത്തിൽ പാർട്ടി നടപടി സ്വീകരിച്ചുവെങ്കിലും ശശിക്കെതിരെ പോലീസ് നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങും. ചുരുക്കത്തിൽ ഈ സഭാസമ്മേളനം പ്രക്ഷുബ്ധമാകുമെന്നുറപ്പ്. അതേസമയം, കോടതി അയോഗ്യനാക്കിയ കെ എം ഷാജിക്ക് നിയമസഭാ സമേളനത്തില്‍ പങ്കെടുക്കാനാകില്ല
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here