സിഎൻഎൻ ന്യൂസ് 18 മാനേജിങ്ങ് എഡിറ്റർ ആർ രാധാകൃഷ്ണൻ നായർ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും സിഎൻഎൻ ന്യൂസ് 18 മാനേജിങ്ങ് എഡിറ്ററുമായ ആർ രാഝാകൃഷ്മൻ നായർ ഡൽഹിയിൽ അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം. 54 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

നാളെ തിരുവനന്തപുരത്തെ പട്ടത്തുള്ള വീട്ടിൽ എത്തിക്കും. ശേഷം തൈക്കാട് വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കും. യുഎൻഎ, സിഎൻബിസി എന്നീ സ്ഥാപനങ്ങളിൽ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top