കെ കൃഷ്ണൻ കുട്ടി സത്യപ്രതിജ്ഞ ചെയ്തു

k krishnan kutty sworn in as minister

കെ കൃഷ്ണൻ കുട്ടി സത്യപ്രതിജ്ഞ ചെയ്തു. ജലവിഭവ വകുപ്പ് മന്ത്രിയായാണ് കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്തത്. പാലക്കാട് ചിറ്റൂരിൽ നിന്നുള്ള എംഎൽഎയായ കൃഷ്ണൻകുട്ടി മന്ത്രിപദത്തിൽ എത്തുന്നത് ഇതാദ്യമായാണ്. മുഖ്യമന്ത്രിയും വിവിധ നേതാക്കളും പങ്കെടുത്ത ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിച്ചു.

വെള്ളിയാഴ്ച ബംഗ്ളൂരുവിൽ ദേവഗൗഡയുടെ നേതൃത്വത്തിൽ നടന്ന് ഉന്നതതല ചർച്ചയിലാണ് മാത്യു ടി തോമസിനെ മാറ്റാൻ തീരുമാനിച്ചത്. പാര്‍ട്ടിയുടെ നടപടി മനസില്‍ മുറിവേല്‍പ്പിച്ചെന്ന് ആദ്യം പ്രതികരിച്ച് മാത്യു ടി തോമസ് ഇന്നലെ ക്ലിഫ് ഹൗസില്‍ നേരിട്ട് എത്തിയാണ് മുഖ്യമന്ത്രിയ്ക്ക് രാജി സമര്‍പ്പിച്ചത്. അതേസമയം കൃഷ്ണൻകുട്ടി മന്ത്രിയാകുമ്പോൾ സംസ്ഥാന പ്രസിഡണ്ട് ആരാകണം എന്ന വിഷയത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കം തുടരുകയാണെന്നാണ് സൂചന. മാത്യു ടി തോമസിനെ തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ഒരു പക്ഷം രംഗത്തുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top