Advertisement

കീഴാറ്റൂരില്‍ അലൈന്‍മെന്റില്‍ മാറ്റമില്ല, പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്

November 27, 2018
Google News 1 minute Read
keezhatoor

കീഴാറ്റൂര്‍ വയലിലൂടെയുള്ള നിര്‍ദ്ധിഷ്ട ബൈപ്പാസ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്. അലൈന്‍മെന്റില്‍ മാറ്റമില്ല. ഏറ്റെടുത്ത ഭൂമിയുടെ വി‍ജ്ഞാപനം കേന്ദ്രം പ്രസിദ്ധീകരിച്ചു. ഭൂവുടമകള്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. അലൈന്‍മെന്റ് മാറ്റണമെന്ന ആവശ്യം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നേരത്തെ തന്നെ തള്ളിയിരുന്നു. ഇതി പിന്നാലെയാണ് ഇപ്പോള്‍ വി‍ജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
അലൈന്‍മെന്‍റ് മാറ്റണമെന്ന് നിര്‍ദേശിച്ച് കേന്ദ്രസംഘം വനം പരിസ്ഥിതി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബംഗളൂരൂ ഓഫീസിലെ റിസര്‍ച്ച് ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജൂണില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുളളവര്‍ നിര്‍ദേശിച്ച ബദല്‍ മാര്‍ഗങ്ങളും തണ്ണീര്‍ത്തടങ്ങളും കൃഷിയിടങ്ങളും സംരക്ഷിക്കാനുളള സാധ്യതകളും പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഈ റിപ്പോര്‍ട്ട് അവഗണിച്ചാണ് ഇപ്പോള്‍ ബൈപ്പാസ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

keezhatoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here