അയ്യപ്പൻമാർക്ക് തിരിച്ചറിയൽ ടാഗ് നൽകിയേക്കുമെന്ന് സൂചന

ശബരിമലയിലേക്ക് പോകുന്ന അയ്യപ്പൻമാർക്ക് തിരിച്ചറിയൽ ടാഗ് നൽകിയേക്കുമെന്ന് സൂചന. ഏത് ഭക്തനേയും എളുപ്പത്തിൽ തിരിച്ചറിയാനാണ് ഇത്. ടാഗിനായി ദേവസ്വം ബോർഡിൽ നിന്ന് 1.25 കോടി രൂപ നൽകാൻ ആലോചന തുടങ്ങിയിട്ടുണ്ട്.

നിലവിൽ കുട്ടികളെ തിരിച്ചറിയാൻ മല കയറും മുമ്പ് കൈയ്യിൽ ടാഗ് ധരിപ്പിക്കാറുണ്ട്. കെഎസ്ആർടിസി ബസിൽ നിലയ്ക്കലിൽ നിന്ന് കയറുമ്പോൾ തന്നെ ഭക്തർ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം ടാഗ് കൂടി നൽകാനാണ് ആലോചന. ഇതോടെ ആരാണ് വന്നതെന്ന് തിരിച്ചറിയാൻ എളുപ്പമാണ്.

വാഹനം ഉപോയഗിക്കാതെ വരുന്നവർക്ക് മലകയറുന്നതിന് മുമ്പ് ടാഗ് നൽകിയാൽ മതി. സുരക്ഷാ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് പോലീസ് പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top