‘സഭ കയറിയ പ്രതിഷേധം’; മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കേണ്ട സ്ഥലമിതല്ലെന്ന് പ്രതിപക്ഷ നേതാവ്

നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല നിയമസഭയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു. മുഖ്യമന്ത്രി 45 മിനിറ്റോളം സഭയില്‍ സംസാരിച്ചതാണ് രംഗം നാടകീയമാക്കിയത്.
ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രിക്ക് 45 മിനിറ്റ് സംസാരിക്കാന്‍ നല്‍കിയതില്‍ പ്രതിപക്ഷം പ്രതിഷേധമറിയിക്കുകയായിരുന്നു. ഇത്ര നേരം സംസാരിക്കാന്‍ ആരോഗ്യമുള്ളതുകൊണ്ടാണ് താന്‍ സംസാരിച്ചതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല നിയമസഭയെന്ന് പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചത്.
‘സാധാരണ ഗതിയില്‍ ചോദ്യത്തിന് ഉത്തരം പറയുന്ന ഒരു മന്ത്രി തന്റെ ചോദ്യം നീണ്ടുപോകുകയാണെങ്കില്‍ സ്പീക്കര്‍ ചെയ്യുന്നത് ആ ഉത്തരം മേശപ്പുറത്ത് വെക്കണമെന്ന് പറയുകയാണ്. അത് മേശപ്പുറത്ത് വെക്കാതെയാണ് മുഖ്യമന്ത്രി സംസാരം തുടര്‍ന്നത്. സഭയുടെ മെമ്പര്‍മാരുടെ അവകാശമാണ് ചോദ്യം ചോദിക്കുകയെന്നുള്ളത്. ആ അവകാശം നല്‍കാതെ 45 മിനിറ്റ് മുഖ്യമന്ത്രി ഇവിടെ ഉത്തരം പറഞ്ഞു. ‘ ചെന്നിത്തല ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here