ആദ്യ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു; അറിയാതെ ഭാര്യ യാത്ര തുടര്‍ന്നു

muhammad ali

ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. തൃശ്ശൂര്‍ സ്വദേശി ഇകെ മുഹമ്മദാലിയാണ് മരിച്ചത്. എന്നാല്‍ ഭര്‍ത്താവ് ട്രെയിനില്‍ നിന്ന് വീണതറിയാതെ ഭാര്യ യാത്ര തുടര്‍ന്നു. കാസര്‍കോട്ടാണ് സംഭവം. ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച ശേഷം ഭാര്യയോടൊപ്പം തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു മുഹമ്മദാലി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മുബൈയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മുഹമ്മദാലി ജോലി ചെയ്യുന്നത്. മുബൈ സ്വദേശിനിയാണ് ഭാര്യ. നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ഇരുവരും. കൈ കഴുകാനായി വാഷ്ബേസിന് അടുത്തേക്ക് പോയതായിരുന്നു മുഹമ്മദാലി. കുറേ സമയം കഴിഞ്ഞിട്ടും മുഹമ്മദാലിയെ കാണാതായതോടെ ഭാര്യ മറ്റ് കോച്ചുകളില്‍ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ തൊട്ടടുത്ത സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ഒരാള്‍ ട്രെയിനില്‍ നിന്ന് താഴെ വീണെന്ന് അധികൃതര്‍ അറിഞ്ഞു പിന്നീട് ഭാര്യയെത്തി ജനറല്‍ ആശുപത്രിയില്‍ നിന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top