പത്രപ്രവർത്തകൻ സുജാദ് ബുഖാരിയെ കൊലപെടുത്തിയ ലഷ്‌ക്കർ ത്വയ്ബാ ഭീകരൻ നവീദ്‌ ജാട്ടിനെ സൈന്യം വധിച്ചു

LeT terrorist naveed jatt murdered by army

ജമ്മു കാശ്മീരിലെ പ്രമുഖ പത്രപ്രവർത്തകൻ സുജാദ് ബുഖാരിയെ കൊലപെടുത്തിയ ലഷ്‌ക്കർ ത്വയ്ബാ ഭീകരൻ
നവീദ്‌ ജാട്ടിനെ സൈന്യം വധിച്ചു. ബദ്ഗാമിലുണ്ടായ ഏറ്റമുട്ടലിലാണ് നവീദ്‌ ജാട്ടും മറ്റ് രണ്ട് ഭീകരരും കൊല്ലപെട്ടത്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു.

പോലീസിൻറെ കൈയിൽ നിന്നും അഞ്ച് മാസം മുമ്പ് രക്ഷപെട്ട ലഷക്കറി ത്വയ്ബ ഭീകരൻ നവീദ്‌ ജാട്ടിനെയാണ് സൈന്യം വധിച്ചത്. പ്രമുഖ പത്രപ്രവർത്തകനായ സുജാദ് ബുക്കാരിയെ കൊലപെടുത്തിയത് നവീദ്‌ ജാട്ടിന്റെ നേതൃത്വത്തിലുള്ള സംഘംമായിരുന്നുവെന്ന് സൈന്യം പറഞ്ഞു. നവീദ്‌ ജട്ട് കത്ത്‌പോര ഗ്രാമത്തിൽ ഉണ്ടെന്ന അറിവിൽ സൈന്യം രണ്ട് ദിവസമായി നിരീക്ഷിക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ നവീദ്‌ ജാട്ട് ഉൾപെടെ മുന്ന് ഭീകരർ കൊല്ലപെട്ടത്. മുന്ന് സൈനികർക്ക് പരിക്കേറ്റു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top