മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് തുടങ്ങി

mizoram

മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് മണി വരെയാണ് വോട്ടെടുപ്പ്. മാധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും മിസൊറാമിലെ 40 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്.  കഴിഞ്ഞ 15കൊല്ലമായി ബിജെപിയാണ് മധ്യപ്രദേശില്‍ അധികാരത്തിലുള്ളത്. പത്ത് കൊല്ലമായി കോണ്‍ഗ്രസും മിസോറാമില്‍ അധികാരം തുടരുകയായിരുന്നു. ഇരുവര്‍ക്കും വെല്ലുവിളി ശക്തമാണ്. പലയിടത്തും ത്രികോണ മത്സരമാണ് നടക്കുന്നത്. മധ്യപ്രദേശില്‍ ബിജെപി സാന്നിധ്യം കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 5,03,94, 086വോട്ടര്‍മാരാണ് മധ്യപ്രദേശിലുള്ളത്. മിസോറാമില്‍ ഇത് 7,70, 395ആണ്. 2,899സ്ഥാനാര്‍ത്ഥികളാണ് മധ്യപ്രദേശിലുള്ളത്.

വോട്ടെടുപ്പ് നടക്കുന്ന ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മധ്യപ്രദേശില്‍ മാത്രം 650കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ത്രിപുരയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലെ വോട്ടര്‍മാര്‍ക്കായി പ്രത്യേക പോളിംഗ് കേന്ദ്രം ഒരുക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top