ഖഷോഗി വധം; അന്വേഷണ റിപ്പോർട്ട് യുഎസ് സെനറ്റിൽ വശദീകരിക്കുന്നതിൽ നിന്നും വൈറ്റ് ഹൗസ് വിലക്കി

White House blocks CIA director from briefing Senate on Khashoggi

സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട റിപ്പോർട്ട് യുഎസ് സെനറ്റിന് മുമ്പാകെ വിശദീകരിക്കുന്നതിൽ നിന്നും സിഐഎ ഡയറക്ടർക്ക് വൈറ്റ് ഹൗസിന്റെ വിലക്ക്.

ബുധനാഴ്ചത്തെ സെനറ്റ് ബ്രീഫിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളിൽ സിഐഎ ഡയറക്ടർ ഗിന ഹാസ്പലിന്റേത് ഉൾപ്പെടുത്തിയിട്ടില്ലെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നു.

ഖഷോഗ്ജി കൊലപാതകത്തിനു പിന്നിൽ സൗദി കിരീടാവകാശിയാണെന്ന നിഗമനത്തിൽ സി.ഐ.എ എത്തിയിരുന്നു. എന്നാൽ ട്രംപ് ഇത് തള്ളിയിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top