‘നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ച മുരടിപ്പിച്ചു’; മുന്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ വിമര്‍ശനം

നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. നോട്ട് നിരോധനത്തെ കിരാത നടപടിയെന്നാണ് അരവിന്ദ് സുബ്രഹ്മണ്യൻ വിശേഷിപ്പിച്ചത്. നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്കിൽ ഇടിവുണ്ടാക്കിയെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ വിമര്‍ശനമുന്നയിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകര്‍ക്കുന്ന നടപടിയാണ് നോട്ട് നിരോധനത്തിലൂടെ മോദി സര്‍ക്കാര്‍ ചെയ്തത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച എട്ട് ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി കുറഞ്ഞു. അസംഘടിത മേഖലയില്‍ വലിയ തകര്‍ച്ചയുണ്ടായി. വന്‍കിട സമ്പന്നര്‍ക്കും കള്ളപ്പണക്കാര്‍ക്കും തിരിച്ചടിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ രാജ്യത്തെ പാവപ്പെട്ടവര്‍ നോട്ട് നിരോധനത്തിന്‍റെ ബുദ്ധിമുട്ടുകള്‍ സഹിച്ചുവെന്നും അരവിന്ദ് സുബ്രഹ്മണ്യൻ വിശദമാക്കുന്നു. നാലുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ജൂണ്‍ 20 നാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ മുഖ്യസാമ്പത്തിക ഉപദേഷ്ടാവിന്‍റെ പദവിയില്‍ നിന്നിറങ്ങിയത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top