എന്നാല്‍ ഞാനും നിറുത്തി; മുത്തശ്ശന്റേയും മുത്തശ്ശിയുടേയും ടിക് ടോക് വൈറല്‍

tik tok

കല്യാണരാമന്‍ എന്ന ചിത്രത്തിലെ ഡയലോഗ് അനുകരിച്ച് വന്ന ഒരു ടിക് ടോക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുകയാണിപ്പോള്‍. ടിക് ടോക്, ഡബ്സ്മാഷ് എന്നിവ എന്താണെന്ന് പോലും പറഞ്ഞാല്‍ മനസിലാകാത്ത പ്രായത്തിലുള്ള രണ്ട് പേരാണ് ഈ വീഡിയോയിലെ താരങ്ങള്‍. സിനിമയിലെ കാര്‍ത്യായനിയും തെക്കേപ്പാട്ട് ഗോപാലകൃഷ്ണനുമായാണ് ഇരുവരും തകര്‍ത്തത്. സുബ്ബലക്ഷ്മി അമ്മാൾ, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരായിരുന്നു കല്യാണരാമനില്‍ ഈ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top