Advertisement

കേരളത്തിലെ മുസ്ലീം പള്ളികളില്‍ നിന്നും ഉച്ചഭാഷിണി എടുത്തുമാറ്റൂ; വെല്ലുവിളിച്ച് അമിത് ഷാ

November 30, 2018
Google News 1 minute Read
Amit Sha 1

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാറിനെ വെല്ലുവിളിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുസ്ലീം പള്ളികളില്‍ മൈക്രോഫോണ്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കൂ എന്നിട്ടു മതി ശബരിമലയില്‍ യുവതീ പ്രവേശനം എന്നാണ് അമിത് ഷായുടെ വെല്ലുവിളി. ജയ്പൂരില്‍ നടന്ന പഞ്ചായത്ത് ആജ് തക് രാജസ്ഥാന്‍ എന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ കന്‍വാലുമായുള്ള ചര്‍ച്ചയിലാണ് അമിത് ഷായുടെ വെല്ലുവിളി.

‘സുപ്രീം കോടതിയുടെ മറ്റ് രണ്ട് ഉത്തരവുകളുണ്ട്. മുസ്‌ലിം പള്ളികളിലെ മൈക്കുമായി ബന്ധപ്പെട്ട കോടതി ഉത്തരവില്‍ കേരളാ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്ന വിഷയത്തില്‍ കേരള സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണ്. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ പള്ളികളില്‍ നിന്നും ലൗഡ് സ്പീക്കര്‍ നീക്കം ചെയ്യുന്നില്ല.’ എന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ പേജിൽ മലയാളികളുടെ പരാതി പ്രളയം; അമിത് ഷാ ഇടപെടുന്നുhttp://www.twentyfournews.com/2018/06/29/amit-shah-asked-to-translate-malayalam-comments-in-his-fb-page.html

മുസ്ലീം പള്ളികള്‍, ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍ തുടങ്ങിയ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ പുറത്തെ നഗരങ്ങളെ അഭിമുഖീകരിക്കുന്ന തരത്തില്‍ സ്ഥാപിക്കാന്‍ പാടില്ലയെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്ദം ആ ചുറ്റുപാടില്‍ മാത്രം ഒതുങ്ങുന്ന രീതിയില്‍ ഇവ ക്രമീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here