‘പുറത്തുള്ള സുരേന്ദ്രനേക്കാള്‍ അകത്തുള്ള സുരേന്ദ്രനെ ഭയപ്പെടണം’; മുന്നറിയിപ്പുമായി എ.എന്‍ രാധാകൃഷ്ണന്‍

an radhakrishnan

ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ രണ്ടാംഘട്ട സമരം തിങ്കളാഴ്ച്ച സെക്രട്ടറിയേറ്റിനു മുന്നിൽ ദേശീയ നേതാവ് സരോജ് പാണ്ഡെ ഉദ്ഘാടനം ചെയ്യുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ. ചില മാധ്യമങ്ങൾ ബി.ജെ.പി സമരം അവസാനിപ്പിച്ചുവെന്നു അസത്യം പ്രചരിപ്പിക്കുന്നു. എന്നാൽ, ഭക്തർക്കു വേണ്ടി സർക്കാരിനെതിരെ ബി.ജെ.പി സമരം ശക്തമായി തുടരും.

Read Also: ‘കോഴിക്കോട് ജാമ്യമുണ്ട്, പത്തനംതിട്ടയില്‍ ജാമ്യമില്ല’; സുരേന്ദ്രന്‍ ജയിലില്‍ തുടരും

സർക്കാരിന്റെയും ,ദേവസ്വം ബോർഡിന്റെയും നിലപാടുകളെ ഹൈക്കോടതി അക്കമിട്ടു വിമർശിച്ചു. കൊടും കുറ്റവാളിയായ മുഖ്യമന്തിയെ പോലെ കൊലപാതക കേസിൽ പ്രതിയല്ല സുരേന്ദ്രൻ. പുറത്തു നിൽക്കുന്ന സുരേന്ദ്രനേക്കാൾ അകത്തുള്ള സുരേന്ദ്രനെ ഭയപ്പെടണമെന്നും എ.എൻ.രാധാകൃഷ്ണൻ തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Read Also: ശബരിമല സമരം; ബിജെപിക്കുള്ളില്‍ പരസ്യ പോര്

ബിജെപി സമരം അവസാനിപ്പിക്കുകയല്ല വ്യാപിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണനും പറഞ്ഞു. ശബരിമല സമരം അവസാനിപ്പിച്ചു എന്നത് ഈ നൂറ്റാണ്ടിലെ കല്ലുവെച്ച നുണയാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top