കെ. സുരേന്ദ്രന് വീണ്ടും ജാമ്യം; ഇപ്പോഴും പുറത്തിറങ്ങാന്‍ സാധിക്കില്ല

K Surendran bjp

ജയിലില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് രണ്ട് കേസുകളില്‍ കൂടി ജാമ്യം. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. 2013 ല്‍ ട്രെയിന്‍ തടഞ്ഞ് സമരം ചെയ്തതുള്‍പ്പെടെയുള്ള കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇനിയും കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാന്‍ സാധിക്കില്ല. സന്നിധാനത്ത് 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജാമ്യമില്ലാ വകുപ്പാണ് പൊലീസ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top