മാധ്യമ നിയന്ത്രണത്തെ ബിജെപി അപലപിക്കുന്നു: പി.എസ് ശ്രീധരന്‍പിള്ള

ps sreedharan pillai

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാധ്യമനിയന്ത്രണത്തെ ബിജെപി അപലപിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത നിയന്ത്രണം ഉടന്‍ പിന്‍വലിക്കണം. ഇല്ലെങ്കില്‍ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ബിജെപി ഉണ്ടാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപി ശബരിമല സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. അല്ലാതെ സമരം അവസാനിപ്പിക്കാനല്ല. ബിജെപി സമരം അവസാനിപ്പിച്ചു എന്ന് മുഖ്യമന്ത്രി കളവ് പറയുകയാണെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല കര്‍മസമിതിയുടെ പ്രതിഷേധങ്ങള്‍ക്ക് ബിജെപി പൂര്‍ണ പിന്തുണ നല്‍കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. അതേസമയം, മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയല്ല, ക്രമീകരണം ഉണ്ടാക്കുക മാത്രമാണ് ചെയ്തതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top