പാർലമെന്റിലേക്ക് ഇന്ന് കർഷകരുടെ മാർച്ച്

farmers march to parliament today

അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ സമിതിയുടെ ആഭിമുഖ്യത്തിൽ കർഷകർ ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും. കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കുക, കാർഷിക കടങ്ങൾ പൂർണമായി എഴുതിത്തള്ളുക, ഇവ നടപ്പാക്കാനായി പാർലമെന്റ് പ്രത്യേകം സമ്മേളിച്ച് നിയമം നിർമിക്കുക എന്നിവയാണ് മുഖ്യ ആവശ്യങ്ങൾ.

മാർച്ചിന് മുന്നോടിയായി ദില്ലിയുടെ നാല് അതിരുകളിൽ നിന്ന് പുറപ്പെട്ട ജാഥകൾ രാംലീലാ മൈതാനിയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. രണ്ട് ദിവസമാണ് സമരം. ഇന്ന് വൈകിട്ട് സാംസ്‌കാരിക സന്ധ്യയും ഒരുക്കിയിട്ടുണ്ട്. തുടർന്ന് കർഷകസമ്മേളനം ചേരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top