ശബരിമലയിൽ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും

ശബരിമലയിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. ഇക്കഴിഞ്ഞ 26ന് നിരോധനാജ്ഞ നീട്ടിയ ശേഷം പ്രതിഷേധമോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നതിനാൽ നിരോധനാജ്ഞ ദീർഘിപ്പിച്ചേക്കില്ലെന്ന സൂചനയുണ്ട്. എന്നാൽ മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നാണ് പൊലീസ് നിലപാട്.

അതേസമയം വാവര് നടയ്ക്ക് മുന്നിലും മഹാകാണിക്ക അർപ്പിക്കുന്നിടത്തുമുള്ള ബാരികേഡുകൾ പൊലീസ് ഉടൻ നീക്കിയേക്കും. ഇന്ന് വൈകിട്ട് പമ്പയിലെത്തുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥിതിഗതികൾ വിലയിരുത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top