‘രണ്ട് വൃക്കകളും തകരാറിലായ മകന് അടിയന്തരമായി കിഡ്‌നി മാറ്റിവെക്കണം’; സഹായം അഭ്യര്‍ത്ഥിച്ച് സേതുലക്ഷ്മി

വൃക്ക രോഗിയായ മകന്റെ ജീവന് നിലനിര്‍ത്താന്‍ സഹായമഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി. രണ്ട് വൃക്കകളും തകരാറിലായ മകന് അടിയന്തരമായി കിഡ്‌നി മാറ്റിവെക്കണമെന്നും തന്നെക്കൊണ്ട് സാധിക്കാത്തതിനാലാണ് അപേക്ഷിക്കുന്നതെന്നും സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
“എന്റെ മകനേയും നിങ്ങള്‍ക്ക് അറിയാമെന്ന് കരുതുന്നു. അവന് ഇപ്പോള്‍ ജോലിക്കൊന്നും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കിഡ്‌നി രണ്ടും പോയി കിടക്കുന്നു. പത്തുവര്‍ഷം കഴിഞ്ഞു. ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത് എത്രയും പെട്ടെന്ന് കിഡ്‌നി മാറ്റി വെക്കണമെന്നാണ്. ഞാനെത്ര ശ്രമിച്ചിട്ടും എന്നെക്കൊണ്ടത് സാധിക്കുന്നില്ല. അവന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൂത്ത കുട്ടിക്ക് പതിമൂന്ന് വയസ് രണ്ടാമത്തെ കുട്ടിക്ക് പന്ത്രണ്ട് വയസ്. എന്റെ മകന് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്.”
ബ്ലഡ് ഗ്രൂപ്പ് ഒ പോസിറ്റീവാണ്. ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഒരു സ്ത്രീയായ എനിക്ക് പരിമിതികളുണ്ട്.
”അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..” എന്ന് മകന്‍ പറയുമ്പോള്‍ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി. നിങ്ങള്‍ വിചാരിച്ചാലേ ഈ സങ്കടത്തിന് പരിഹാമാകൂ. ഞാന്‍ കൂട്ടിയാല്‍ കൂടുന്നതല്ല ഈ തുക.
സേതുലക്ഷ്മി അമ്മ :9567621177
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here