Advertisement

‘ഉയരും വനിതാ മതില്‍’; കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന് മുഖ്യമന്ത്രി

December 1, 2018
Google News 1 minute Read

ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് സമുദായ സംഘടനകളുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യവുമായി ജനുവരി ഒന്നിന് ‘വനിതാ മതില്‍’ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി. സമുദായ സംഘടനകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചത്.

Read More: ‘അവരില്ലെങ്കിലും ഞങ്ങളുണ്ട്’; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി

 

ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് സമുദായങ്ങളുടെ പിന്തുണയുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം ജനുവരി ഒന്നിന് ‘വനിതാ മതില്‍’ സംഘടിപ്പിക്കാനാണ് തീരുമാനം. ഒട്ടുമിക്ക സമുദായ സംഘടനകളും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മതത്തിന്റെ പേരില്‍ കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യവുമായി സ്ത്രീകള്‍ രംഗത്തെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More: ‘ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായി’: വെള്ളാപ്പള്ളി

 

അതേസമയം, എന്‍.എസ്.എസ് എന്തുകൊണ്ട് ചര്‍ച്ചയില്‍ പങ്കെടുത്തില്ല എന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നും സര്‍ക്കാറിന് ആരോടും വിപ്രതിപത്തിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here