’25 ലക്ഷം രൂപ നഷ്ടപരിഹാരം വേണം’; എസ്.പി യതീഷ് ചന്ദ്രയ്ക്ക് ശശികലയുടെ മകന്റെ വക്കീല്‍ നോട്ടീസ്

എസ്.പി യതീഷ് ചന്ദ്രക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയുടെ മകന്‍ വക്കീല്‍ നോട്ടീസ് അയച്ചു. കെ.പി ശശികലയുടെ മകന്‍ വിജീഷ് ആണ് മാനനഷ്ടത്തിന് നോട്ടീസ് അയച്ചത്. മാപ്പ് പറഞ്ഞ് 25 ലക്ഷം രൂപ വേണമെന്ന ആവശ്യമാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. നിലയ്ക്കലിൽ വെച്ച് മകനുമായി ചോറൂണിന് പോകുമ്പോൾ തന്നെയും കുടുംബത്തെയും യതീഷ് ചന്ദ്ര അപമാനിച്ചെന്നും മാനഹാനിയുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.
Read More: പൊലീസ് നിര്‍ദേശങ്ങള്‍ പാലിച്ച് ശശികല സന്നിധാനത്തേക്ക്
ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ അഭിഭാഷക ഓഫീസിൽ നിന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ, പേരക്കുട്ടിയുടെ ചോറൂണിനായി സന്നിധാനത്തേക്ക് പോകാനെത്തിയ ശശികലയെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം തടഞ്ഞിരുന്നു. പിന്നീട് ഉപാധികളോടെ ശശികലയെ പൊലീസ് സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ചാണ് യതീഷ് ചന്ദ്ര ശശികലയെയും കുടുംബത്തെയും തടഞ്ഞതും ഉപാധികള്‍ വെച്ച് മുന്നോട്ട് പോകാമെന്ന് ആവശ്യപ്പെട്ടതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here