ബി.ജെ.പി കൊല്ലം ജില്ലാ സെക്രട്ടറി അറസ്റ്റില്‍

വനിതാ എം.എല്‍.എമാരെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ ബി.ജെ.പി കൊല്ലം ജില്ലാ സെക്രട്ടറി വയക്കല്‍ സോമന്‍ അറസ്റ്റില്‍. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് നവംബര്‍ 19 ന് സംസ്ഥാന വ്യാപകമായി നടത്തിയ ഒന്നര മണിക്കൂര്‍ വഴി തടയല്‍ സമരത്തിനിടയിലായിരുന്നു സോമന്റെ വിവാദ പ്രസംഗം. സി.പി.ഐ.എം എം.എല്‍.എമാരെ ആക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരിലാണ് വയക്കല്‍ സോമനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പി അയിഷാ പോറ്റി എം.എല്‍.എക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള, എം.എല്‍.എമാരായ യു. പ്രതിഭ, വീണ ജോര്‍ജ്, കൊട്ടാരക്കര എസ്.ഐ മനോജ്, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുമാണ് ഇദ്ദേഹം തെറിവിളി പ്രസംഗം നടത്തിയത്. ഇയാള്‍ക്കെതിരെ അയിഷാ പോറ്റി എം.എല്‍.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top