മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയും: എം.ടി രമേശ്

കെ. സുരേന്ദ്രനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും പൊതുവഴിയില്‍ തടയുമെന്ന ഭീഷണി മുഴക്കി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് രംഗത്തെത്തി. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘന സമരം തുടരുമെന്നും എം.ടി രമേശ് പറഞ്ഞു.

മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയും. ശബരിമലയില്‍ തെറ്റുപറ്റി എന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സുരേന്ദ്രനോട് മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top