പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിൽ നിയന്ത്രണമില്ല : എക്‌സൈസ് മന്ത്രി

no regulation to approve brewery and distilleries says excise minister

പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിൽ നിയന്ത്രണമില്ലെന്ന് എക്‌സൈസ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിനായി മാനദണ്ഡങ്ങൾ തയ്യാറാക്കിയ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയതായും അദ്ദേഹം അറിയിച്ചു. റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

ചട്ടങ്ങൾ പാലിക്കാതെ പുതിയ ബ്രുവറികൾക്കും ബോട്ടിലിംഗ് പ്ലാൻറിനും അനുമതി നൽകിയത് വൻ വിവാദമായതിന് പിന്നാലെയാണ് സമിതിയെ സർക്കാർ നിയോഗിച്ചത്. മൂന്നു ബ്രുവറിക്കും ഒരു ബോട്ടിലിംഗ് പ്ലാൻറിനും നേരത്തെ നൽകിയ അനുമതി സർക്കാർ റദ്ദാക്കിയ ശേഷമാണ് പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കാൻ സമിതിയെ രൂപീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top