ശബരിമല വിഷയം; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എൻഎസ്എസ് പങ്കെടുക്കില്ല

sabarimala nada to open soon for chithira attavishesham

ശബരിമലയിലെ വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ നിന്ന് എൻഎസ്എസ് പിന്മാറി. ഇന്ന് നടക്കുന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനം വ്യക്തമാക്കാമെന്നാണ് എസ്എൻഡിപി അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ടാണ് നവോത്ഥാന സംഘടനകളുടെ യോഗം.

നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകൾ ഇന്നത്തെ സാഹചര്യത്തിൽ ഒന്നിച്ചുനിൽക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സർക്കാർ നിലപാട്. നിലവിലെ സാമുദായിക സംഘടനകളിൽ പലതും കേരള നവോത്ഥാനത്തിന് നിർണായക പങ്ക് വഹിച്ചവരാണ്. അതിനാലാണ് എൻഎസ്എസും എസ്എൻഡിപിയും അടക്കമുള്ളവരെ ക്ഷണിച്ചതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top