ബിജെപി സഹകരണം; പൂഞ്ഞാറില്‍ പി.സി ജോര്‍ജിന് തിരിച്ചടി?

pc george

പി.സി ജോര്‍ജിന്റെ ബിജെപി സഹകരണം ജോര്‍ജിന് തന്നെ തിരിച്ചടിയാകുന്നതായി റിപ്പോര്‍ട്ട്. പി.സി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയോട് ഐക്യപെട്ട് നിന്നവര്‍ അകലുന്നതായി സൂചന.

നേരത്തെയുള്ള തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലെ മുസ്ലീം വോട്ട് പി.സി ജോര്‍ജിന്റെ വിജയത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഹകരിച്ചവര്‍ ഇപ്പോള്‍ അകലം പാലിക്കുകയാണ്. ബിജെപിയുമായുള്ള കൂട്ടുക്കെട്ടിനോട് മറ്റ് മതസാമുദായിക സംഘടനകള്‍ക്ക് താല്‍പര്യമില്ലാത്തതാണ് ഇതിന് കാരണം.

Read More: കറുപ്പണിഞ്ഞ് പിസി ജോര്‍ജ്ജ്

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജിന് പിന്തുണ നല്‍കിയ എസ്.ഡി.പി.ഐ ജനപക്ഷവുമായി സഹകരിക്കാനാവില്ലെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പി.സി ജോര്‍ജിന് ഈ നിലപാട് തിരിച്ചടിയായേക്കുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top