രാമക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് ഉടൻ വേണം; ആർഎസ്എസ് രഥയാത്ര ഇന്ന്

rss sankalp rath yathra today

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഉടൻ ഓർഡിനൻസ് വേണമെന്ന ആവശ്യപ്പെട്ട് ആർഎസ്എസ് ഡൽഹിയിൽ നടത്തുന്ന സങ്കൽപ്പ് രഥയാത്ര ഇന്ന് ആരംഭിക്കും. 10 ദിവസം കൊണ്ടാണ് യാത്ര പൂർത്തിയാക്കുക. ഈ മാസം 9 ന് ഡൽഹി രാംലീലാ മൈതാനത്താണ് സമാപനം. അന്നേ ദിവസം വിഎച്ച്പിയും രാംലീലയിൽ റാലി നിശ്ചയിച്ചിട്ടുണ്ട്.

രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഓർഡിനൻസോ നീക്കം എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും തീരുമാനം നീട്ടിവെക്കുന്ന കോടതിയുടെ നിലപാട് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തതാണെന്നും ആർ.എസ്.എസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top