‘അവരില്ലെങ്കിലും ഞങ്ങളുണ്ട്’; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മത സാമുദായിക സംഘടനകളുടെ യോഗം ഇന്ന്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ് യോഗം വിളിച്ചതെന്നും അതില്‍ പങ്കെടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read More: മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ നിന്ന് എൻഎസ്എസ് പിന്മാറി
അതേസമയം, എന്‍.എസ്.എസ് യോഗത്തില്‍ പങ്കെടുക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. യോഗക്ഷേമ സഭാ നേതാക്കളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിക്ക് ശേഷം സര്‍ക്കാരും ദേവസ്വംബോര്‍ഡും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here