‘പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തി കോഹ്‌ലി’; ആഘോഷപ്രകടനം വേറെ ലെവല്‍( വീഡിയോ)

virat kohli

ബാറ്റുകൊണ്ട് ക്രിക്കറ്റ് ആരാധകര്‍ക്ക് റണ്‍ വിരുന്ന് സമ്മാനിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒടുവില്‍ പന്തെറിയാനെത്തി. ക്രിക്കറ്റ് പ്രേമികള്‍ക്ക് അതൊരു കൗതുക കാഴ്ചയായി. ബൗളറുടെ കുപ്പായമണിഞ്ഞു എന്ന് മാത്രമല്ല കോഹ്‌ലി ഒരു വിക്കറ്റും സ്വന്തമാക്കി. വിക്കറ്റ് നേടിയതും കോഹ്‌ലി പരിസരം മറന്നു. പിന്നീടങ്ങോട്ട് വേറെ ലെവലായിരുന്നു ഇന്ത്യന്‍ നായകന്റെ ആഘോഷപ്രകടനം. ഈ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തിലാണ് കോഹ്‌ലി പന്തുകൊണ്ട് മായാജാലം തീര്‍ത്തത്.

സെഞ്ച്വറിയുമായി ഹാരി നീൽസൻ ക്രീസിൽ നിൽക്കുമ്പോഴാണ് കോഹ്‍‍‍‍‍ലി നേരിട്ട് എത്തി ബൗളിംഗ് ഉത്തരവാദിത്തം ഏറ്റെടുത്തത്. നീൽസനെ ഉമേഷ് യാദവിന്റെ കെെകളിലെത്തിച്ച് മടക്കിയ കോഹ്‍‍ലിക്ക് പക്ഷേ, നിർണായകമായ ആ വിക്കറ്റ് നേടിയതിന്റെ ആഹ്ലാദം പിടിച്ചു നിർത്താനായില്ല. വിക്കറ്റ് നേട്ടം ശരിക്കും ആഘോഷിച്ചാണ് ക്യാപ്റ്റൻ മടങ്ങിയത്. രണ്ട് ഓവർ പന്തെറിഞ്ഞ കോഹ്‍ലി ആറ് റണ്‍സ് മാത്രമേ വിട്ടു കൊടുത്തുള്ളൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top