ആമസോൺ പ്രൈമിൽ ആദ്യമായി തമിഴ് സീരീസ് എത്തുന്നു; വെള്ളരാജ ഡിസംബർ 7ന്

ഇന്ന് തിയേറ്റർ റിലീസിനെത്തുന്ന ചിത്രങ്ങളുടെയത്ര തന്നെ ചർച്ചയാകുന്ന ഒന്നാണ് വെബ് സീരീസുകൾ. അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായ ഗെയിം ഓഫ് ത്രോൺസ്, പ്രിറ്റി ലിറ്റിൽ ലയേഴ്‌സ്, ഫ്രണ്ട്‌സ് എന്നീ സീരീസുകൾക്ക് ശേഷം ഇന്ത്യയിൽ ഹിന്ദിയിൽ വെബ് സീരീസുകൾ നിർമ്മിച്ച് തുടങ്ങിയിരുന്നു. ഇപ്പോഴിതാ തമിഴിലും വെബ് സീരീസുകൾ ഒരുങ്ങുന്നു.
ആമസോൺ പ്രൈമിലാണ് തമിഴ് വെബ് സീരീസ് വരുന്നത്. ‘വെള്ളരാജ’ എന്നു പേരിട്ടിരിക്കുന്ന സീരീസിൽ ബോബി സിംഹയാണ് നായകൻ. ‘ജോക്കർ’, ‘തീരൻ അധികാരം ഒൺട്ര്’ എന്നീ ചിത്രങ്ങളുടെ നിർമാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സുമായി ചേർന്നാണ് ആമസോൺ തമിഴിലെ ആദ്യ ഓൺലൈൻ സീരീസ് നിർമിക്കുന്നത്.
വടക്കൻ ചെന്നെയിലെ മയക്കുമരുന്ന് വിൽപനക്കാരന്റെ കഥയാണ് സീരീസ് പറയുന്നത്. ഗുഹൻ സെന്നിയപ്പൻ സംവിധാനം ചെയ്യുന്ന സീരീസിൽ പാർവതി ജി നായർ, ഗായത്രി ശങ്കർ, കാലി വെങ്കട് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഡിസംബർ 7 മുതൽ ലോകമെമ്പാടുമുള്ള കാഴ്ചക്കാർക്കു മുന്നിൽ എത്തുന്ന സീരീസ് തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ഡബ്ബ് ചെയ്തും പുറത്തിറക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here