ശബരിമലയില്‍ അലഞ്ഞ് നടക്കുന്ന കഴുതകളുടെ ചൈതന്യം തന്ത്രിമാര്‍ക്ക് ഇല്ലെന്ന് ജി സുധാകരന്‍

ശബരിമലയിലെ തന്ത്രിമാര്‍ക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍. ശബരിമലയില്‍ അലഞ്ഞ് നടക്കുന്ന കഴുതകളുടെ ചൈതന്യം തന്ത്രിമാര്‍ക്ക് ഇല്ലെന്ന് ജി സുധാകരന്‍ ചോദിച്ചത്. തന്ത്രിമാര്‍ ഇരിക്കുന്നിടത്ത് അയ്യപ്പന്‍ ഉണ്ടോ എന്ന് പരിശോധിക്കണം. തന്ത്രിമാര്‍ക്ക് ശബരിമലയോടല്ല കൂറ്. അമ്പലം സമരത്തിന് ഉള്ള വേദിയല്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
വില്ലുവണ്ടിയുടെ125ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചേരമാന്‍ മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അവിടുത്തെ കഴുതകളാണ്. ഭാരമെല്ലാം ചുമന്ന് തളര്‍ന്ന് പമ്പയാറ്റില്‍ കിടക്കുന്ന അവയുടെ ചൈതന്യം പോലും ഈ തന്ത്രിമാര്‍ക്കില്ലെന്നാണ് ജി സുധാകരന്‍ പറഞ്ഞത്. സവര്‍ണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അന്തിമ മണിമുഴക്കത്തിന് ആരംഭംകുറിച്ചിരിക്കുകയാണ് കേരളത്തിലെന്നും സുധാകരന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here