‘സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിവ് ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’: എന്‍.എസ്.എസ്

Sukumaran Nair

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് എന്‍.എസ്.എസ്. ശബരിമല വിഷയം ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

Read More: ‘ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായി’: വെള്ളാപ്പള്ളി

യുവതീ പ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ലെന്നും സംസ്ഥാനത്ത് ജാതീയ വിഭാഗീയത ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇത്തരം നീക്കങ്ങളിലൂടെ സംസ്ഥാനത്ത് നിരീശ്വരവാദം നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിവ് ഉണ്ടാക്കാനുള്ള തിടുക്കമാണ് സര്‍ക്കാരിനെന്നും തുറന്നടിച്ചു.

എന്‍.എസ്.എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ:

Navodhana sangamam 2.12.18 (1)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top