‘കലിപ്പായി ആരാധകര്‍’; ബ്ലാസ്റ്റേഴ്‌സിനെതിരെ പ്രതിഷേധം ശക്തം

കേരളാ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയുടെ നാളുകള്‍. ടീം മാനേജുമെന്റിനെതിരെ മഞ്ഞപ്പടയുടെ ആരാധകര്‍ തന്നെയാണ് ഇത്തവണ രംഗത്തുവന്നിരിക്കുന്നത്. ഡിസംബര്‍ നാലിന് ജംഷഡ്പൂര്‍ എഫ്.സിക്കെതിരെ കൊച്ചിയില്‍ നടക്കാനിരിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഹോം മത്സരം സാക്ഷ്യം വഹിക്കുക കൊച്ചിയിലെ ഒരു ഐ.എസ്.എല്‍ മത്സരത്തിലെ ഏറ്റവും കുറഞ്ഞ കാണികളെന്ന നാണക്കേടിനായിരിക്കും. ആരാധകര്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്ത ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിനെതിരെയുള്ള പ്രതിഷേധമാണ് മത്സരം ബഹിഷ്‌കരിക്കുന്നതിലൂടെ ആരാധകര്‍ ലക്ഷ്യമിടുന്നത്.
നിലവില്‍ ടിക്കറ്റ് വില്‍പ്പനയും മന്ദഗതിയിലാണ്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കളി കാണാന്‍ ആരാധകര്‍ ‘പോകുമോ, ഇല്ലയോ’ എന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം വോട്ടെടുപ്പ് തുടങ്ങിയിരുന്നു. പതിനാറായിരത്തിലധികം പേര്‍ ഈ പോളില്‍ വോട്ട് ചെയ്തു. അതില്‍ 84 ശതമാനം പേരും മത്സരം ബഹിഷ്‌കരിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here