സലാലയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

സലാല മിര്‍മ്പാതിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ അസൈനാര്‍, സലാം, അഷ്റഫ് ഹാജി എന്നിവരാണ് മരിച്ചത്. സലാലയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് ട്രക്കിലിടിച്ചാണ് അപകടം ഉണ്ടായത്. നാല് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന ഉമ്മര്‍ എന്ന ആളെ സലാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

സലാല ഖബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയായ ശേഷം നാട്ടിലെത്തിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top