വൈറല്‍ ഫിഷ് സ്റ്റാളുമായി ഹനാന്‍

hanan

കോളേജ് യൂണിഫോമില്‍ മീന്‍ വിറ്റ് വാര്‍ത്തകളില്‍ ഇടം നേടിയ ഹനാന്‍ ഹനാനി വീണ്ടും മത്സ്യ കച്ചവടത്തിന്. വാഹനാപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഹനാന്‍ വിശ്രമത്തിലായിരുന്നു. ഇതിനെടെ തമ്മനത്ത് ഒരു കടമുറി വാടകയ്ക്ക് എടുത്ത് മീന്‍ വില്‍ക്കാന്‍ ആലോചിച്ചിരുന്നെങ്കിലും കടയുടമ പിന്മാറിയതിനാല്‍ നടന്നില്ല.

ഇതിന് പിന്നാലെയാണ് മീനുമായി നേരിട്ട് വീടുകളില്‍ എത്തി മീന്‍ വില്‍ക്കാമെന്ന ഐഡിയ വന്നത്. അതോടെ വൈറല്‍ ഫിഷ് എന്ന കണ്‍സെപ്റ്റുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഹനാന്‍. കഴുകി വൃത്തിയാക്കിയ മീനുമായാണ് ഹനാന്റെ വൈറല്‍ ഫിഷ് വീടുകളിലേക്ക് എത്തുക. മത്സ്യവില്‍പ്പനയ്ക്കായി ഒരുക്കിയ വാഹനത്തില്‍ വലിയ ടാങ്കുകളും ഉണ്ട്. ഈ ടാങ്കില്‍ ജീവനുള്ള മത്സ്യങ്ങളും ഉണ്ടാക്കും.
Read More: ഇതാണ് അപകടത്തിന് ശേഷം ഹനാന്‍ ചെയ്ത ഫോട്ടോഷൂട്ട്

പുതിയ ബിസിനസിന്റെ വിശേഷങ്ങളുമായി ഹനാന്‍ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ;
കടയെടുത്ത് കച്ചവടം ചെയ്യണം എന്ന് കരുതി ഒതുങ്ങി നിൽക്കുമ്പോഴാണ് പണി കഴിയുന്നേലും മുമ്പ് കട നഷ്ട്ടമായത് പിന്നീടാണ് വണ്ടി ലോണിലെടുത്ത് കച്ചവടം തുടങ്ങുവാൻ വണ്ടിയ്ക്ക് ചുമരുകൾ സൃഷ്ടിക്കാം എന്ന് ചിന്തിച്ചത് എട്ടുകാലികൾ വല നെയ്യുമ്പോൾ അത് എത്ര തവണ പൊട്ടി പോയാലും ഒരിക്കലും ശ്രമം നിർത്താറില്ല വൈറൽ ഫിഷ് വെഹിക്കിൾ വീടുകളിൽ എത്തുന്നു കട്ട് ചെയ്ത് ക്ലീൻ ചെയ്ത് കഴുകി വൃത്തിയാക്കിയ മത്സ്യങ്ങൾ
ജീവനോടെ ടാങ്കിൽ ഇട്ട് കൊണ്ട് വരുന്നു കായൽ മത്സ്യങ്ങൾ

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top