ജയറാമിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും ഒരേ വേദിയില്‍ (വീഡിയോ)

താര സംഗമത്തിന് വേദിയായി നടൻ ജയറാമിന്റെ പുതിയ ചിത്രം ഗ്രാൻഡ് ഫാദറിന്റെ പൂജാകർമം. മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.

ജയറാമിന്റെ പുതിയ ചിത്രമായ ‘ഗ്രാൻഡ് ഫാദറിന്റെ’ പൂജയ്ക്കാണ് മോഹൻലാലും മമ്മൂട്ടിയും എത്തിയത്. ‘അച്ചിച്ച’ ഫിലിംസിന്റെ ബാനറിൽ അനീഷ് അൻവർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മഹാ വിജയത്തിന് മോഹൻലാലും മമ്മൂട്ടിയും ആശംസകൾ നേർന്നു.

തന്റെ ജീവിതത്തിലെ അസുലഭ നിമിഷമാണിതെന്നു നടൻ ജയറാം പ്രതികരിച്ചു.

മോഹൻലാലിനും മമ്മൂട്ടിക്കും പുറമെ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരും ചടങ്ങിനെത്തി. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആലപ്പുഴയിൽ ആരംഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top