ഗുജറാത്ത് കലാപം; നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ് നൽകിയ നടപടിയ്ക്ക് എതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

narendra modi 391

ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ് നൽകിയ അന്വേഷണസംഘത്തിന്റെ നടപടിക്കെതിരെ സാകിയ ജാഫ്രി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ സാകിയ ജാഫ്രിയുടെ ഭർത്താവും മുൻ എം.പിയുമായ എഹ്സാൻ ജാഫ്രി അടക്കം അറുപ്പത്തിയെട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇതടക്കമുള്ള കൂട്ടക്കൊലകളുടെ ഗൂഢാലോചനയിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി പങ്കാളി ആയി എന്ന ആരോപണം സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് തള്ളിയത്. അന്വേഷണ റിപ്പോർട്ടിനെതിരെ സാക്കിയ സമർപ്പിച്ച ഹരജി നേരത്തെ വിചാരണ കോടതിയും ഹൈ കോടതിയും തള്ളിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top