ആറ് വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് മടങ്ങി സംവൃത

samvritha

ആറ് വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തി സംവൃത. ജി പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ മടങ്ങി വരവ്. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന് പേരിട്ടിട്ടില്ല. സജീവ് പാഴൂരിന്റേതാണ് കഥ. കോഴിക്കോട് വടകരയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഒരു വീട്ടമ്മയുടെ കഥാപാത്രമാണ് മടങ്ങി വരവില്‍ സംവൃത ചെയ്യുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും സംവൃത വ്യക്തമാക്കി.

താന്‍ സിനിമയിലേക്ക് തിരിച്ച് വരികയാണെന്ന് കാണിച്ച് താരം ഇന്നലെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇന്നലെ ഒരു പോസ്റ്റും കുറിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top