സാലറി ചലഞ്ചില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ലഭിച്ചത് 488 കോടി: ധനമന്ത്രി

Thomas Issac FM

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ സാലറി ചലഞ്ചില്‍ 2,77,338 ജീവനക്കാര്‍ പങ്കെടുത്തതായി ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍. ആകെയുള്ള 4,83,733 ജീവനക്കാരില്‍ 57.33 ശതമാനം പേരാണ് ചലഞ്ചില്‍ പങ്കെടുത്തത്. സാലറി ചലഞ്ചിലൂടെ 488 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. മുഴുവന്‍ ജീവനക്കാരും സാലറി ചലഞ്ചില്‍ പങ്കെടുത്തിരുന്നെങ്കില്‍ ദുരിതാശ്വാസ നിധിയിലേക്ക് 2211 കോടി ലഭിക്കുമായിരുന്നു എന്നും ധനമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top