അഴിമതി തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ജലീല്‍

ready to publish details of the seven applicants says kt jaleel

തനിക്കെതിരെ ഉയര്‍ന്ന ബന്ധുനിയമന ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് മന്ത്രി കെ.ടി ജലീല്‍. നിയമസഭയില്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയായിരുന്നു മന്ത്രി. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു.

Read More: ബന്ധുനിയമന വിവാദം; പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

പ്രവര്‍ത്തന പരിചയമുള്ള ആളെയാണ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചത്. ഇതൊരു സാധാരണ നടപടി മാത്രമാണ്. സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടം പോലും ഈ നിയമനത്തിലൂടെ ഉണ്ടായിട്ടില്ലെന്നും വിവാദത്തെ തുടര്‍ന്നാണ് അദീബ് രാജിവച്ചതെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

Read More: ബന്ധുനിയമന വിവാദം; നിയമസഭയില്‍ കെ.ടി ജലീലിനെതിരെ പ്രതിഷേധം

കെ.ടി ജലീലിനെതിരായ വിവാദം ചര്‍ച്ച ചെയ്യാന്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top