കൽക്കരി കുംഭകോണ കേസ്; എച്ച് സി ഗുപ്തയുടെ ശിക്ഷ ഇന്ന് വിധിക്കും

കൽക്കരി കുംഭകോണക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻ കൽക്കരി സെക്രട്ടറി എച്ച്‌സി ഗുപ്തയുടെ ശിക്ഷ ഇന്ന് വിധിക്കും. ഡെൽഹി പട്യാല ഹൈസ് കോടതിയായിരിക്കും ശിക്ഷ വിധിക്കുക. ഗുപ്തയ്ക്ക് പുറമെ സർക്കാർ ഉദ്യോഗസ്ഥരായ കെഎസ് ക്രോപ്പ, കെസി സാമ്രിയ എന്നിവരുൾപ്പെടെ 5 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികൾക്കെതിരെ പരമാവധി ശിക്ഷയായ ഏഴ് വർഷത്തെ തടവ് തന്നെ വിധിക്കണമെന്നാണ് സിബിഐയുടെ ആവശ്യം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News