‘കങ്കാരുക്കളുടെ നാട്ടില്‍ ആവേശപ്പോര്’; ഒന്നാം ടെസ്റ്റ് നാളെ

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് നാളെ ആരംഭം കുറിക്കും. അഡ്‌ലെയ്ഡില്‍ നാളെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും ടീമില്‍ ഇടം പിടിച്ചില്ല. രവീന്ദ്ര ജഡേജക്കും ടീമില്‍ സ്ഥാനമില്ല. മധ്യനിര ബാറ്റ്‌സ്മാന്‍മാരായ ഹനുമ വിഹാരിയും, രോഹിത് ശര്‍മയും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇവരില്‍ ഒരാളായിരിക്കും അന്തിമ ഇലവനിലുണ്ടാകുക. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹനുമ വിഹാരിയായിരിക്കും അവസാന പതിനൊന്നില്‍ ഇടം നേടുക.
Read More: ‘ബൈ ബൈ ഗൗതി’; ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
പ്രിഥ്വി ഷാ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ മുരളി വിജയും, കെ.എല്‍ രാഹുലും ചേര്‍ന്നായിരിക്കും ഇന്ത്യയുടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാമനായി ചേതേശ്വര്‍ പൂജാരയെത്തും, വിരാട് കോഹ്‌ലി നാലാമത് ഇറങ്ങുമ്പോള്‍ അജിങ്ക്യ രഹാനെയായിരിക്കും അഞ്ചാമത്. ഹനുമ വിഹാരിയോ രോഹിത് ശര്‍മയോ ആറാമനായി എത്തും. ഋഷബ് പന്തായിരിക്കും വിക്കറ്റ് കീപ്പര്‍. ടീമിലെ ഏക സ്പിന്നറായി ആര്‍. അശ്വിന്‍ ഇടം പിടിച്ചു. മൊഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് പേസ് ബൗളിംഗിന്റെ ചുമതല.
Read More: ‘ലോകകപ്പ് ഹീറോ’ പാഡഴിക്കുമ്പോള്‍…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here