ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ്; പന്ത്രണ്ടം​ഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം അം​ഗങ്ങളെ പ്രഖ്യാപിച്ചു. എന്നാൽ മത്സരത്തിനൊരു ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴും പന്ത്രണ്ട് പേരടങ്ങുന്ന ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. നാളത്തെ സാഹചര്യങ്ങൾക്കനുസരിച്ച് ഒരാൾ പുറത്തിരിക്കേണ്ടി വരും. നാല് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ അടങ്ങിയിരിക്കുന്നത്.

കെ എൽ രാഹുൽ, മുരളി വിജയ്, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, രോഹിത് ശർമ്മ, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിൻ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇശാന്ത് ശർമ്മ എന്നിവരാണ് ഇന്ത്യയുടെ പന്ത്രണ്ട് അം​ഗ ടീം. സ്പിന്നരായി രവിചന്ദ്ര അശ്വിൻ ടീമിൽ ഇടം നേടിയിരിക്കുന്നത് ആരാധകർക്ക് പ്രതീക്ഷയേകുന്നു.

Read more: ധോണിയെ ഡാൻസ് പഠിപ്പിച്ച് മകൾ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ശക്തമായ ടീം അം​ഗങ്ങളെതന്നെയാണ് ഓസ്ട്രേലിയയും പ്രഖ്യാപിച്ചിരിക്കുന്നത്. മാർക്കസ് ഹാരിസ്, ആരോണ് ഫി‍ഞ്ച്, ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, പീറ്റർ ഹാൻഡ്സ്കോമ്പ്, ട്രവിസ് ഹെഡ്, ടിം പെയ്ൻ, പാറ്റ് കമ്മിൺസ്, മിച്ചൽ സ്റ്റാർക്ക്, നതാൻ ലിയോൺ, ജോഷ് ഹെയ്സൽവുഡ് എന്നിവരാണ് ഓസ്ട്രേലിയക്കായ് നാളെ പോരാട്ടത്തിനിറങ്ങുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top